+

ഒരേ സ്കൂളിൽ പഠിക്കുന്ന മൂന്നു പെൺകുട്ടികളെ കാണാതായതായി പരാതി

തൃശൂർ - പാലക്കാട് ജില്ലകളിൽ നിന്നായി പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കാണാതായതായി പരാതി. ഇതിൽ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാൾ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്.

മൂന്നു പേരും ഷൊർണൂരിലെ ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്.കൂനപ്ര സ്വദേശി ശാസ്താ, കൈലിയാട് സ്വദേശി അനുഗ്ര, ദേശമംഗലം സ്വദേശി കീര്‍ത്തന എന്നിവരെയാണ് കാണാതായത്.രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്.

ബന്ധുക്കൾ ഷോർണൂർ പോലീസ് സ്റ്റേഷനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺ വിവരങ്ങൾ പ്രകാരം കോയമ്പത്തൂരാണ് അവസാന ലൊക്കേഷൻ.


facebook twitter