+

ഭാര‍്യയ്ക്കൊപ്പം കോടിയേരിയുടെ വീട് സന്ദർശിച്ച് ടി.കെ. ഗോവിന്ദൻ, വര്‍ഗവഞ്ചകനല്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നും യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി.കെ. ഗോവിന്ദൻ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി. ഭാര‍്യ കെ.പി. രമണിക്കൊപ്പമെത്തിയ ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ശേഷം കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ‍്യൂസിയവും സന്ദർശിച്ചു.ആദ‍്യമായാണ് പാർട്ടി വിട്ട് പാർട്ടിക്കെതിരേ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്‍റെ വീട് സന്ദർശിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യ പി.കെ. ശ‍്യാമളയെ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയായിരുന്നു മുൻ സിപിഐഎം കണ്ണൂർ ജില്ലസെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.

അതേ സമയം  ടി.കെ. ഗോവിന്ദന്‍ വര്‍ഗവഞ്ചകനല്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍. കോടിയേരിയുമമായി നല്ല അടുപ്പമുണ്ടായിരുന്നയാളാണ്. ഞങ്ങള്‍ക്ക് അനഭിമതനല്ലെന്നും വിനോദിനി.


More News :
facebook twitter