+

അവനേശ്വര്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ അവനേശ്വര്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 35ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ വൈദ്യുതി വയര്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് തീര്‍ത്ഥാടന സ്ഥലത്ത് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തുന്ന പരിപാടി റദ്ദാക്കി. 


facebook twitter