+

2014 ല്‍ മലേഷ്യന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് റഷ്യയെന്ന് UN വ്യോമയാന ഏജന്‍സി

2014 ല്‍ മലേഷ്യന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് റഷ്യയെന്ന് യുഎന്‍ വ്യോമയാന ഏജന്‍സി. ആക്രമണത്തിന് ഉത്തരവാദി റഷ്യയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 298 പേരുമായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോയ മലേഷ്യന്‍ വിമാനം എംഎച്ച് 17  കിഴക്കന്‍ യുക്രൈനിലെ ഗ്രാബോ ഗ്രാമത്തിലാണ് തകര്‍ന്നുവീണത്. റഷ്യ കുബുക് മിസൈല്‍ തൊടുത്താണ് വിമാനം തകര്‍ത്തതെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. 2014 ജൂലൈ 17 നായിരുന്നു റഷ്യന്‍ മിസൈല്‍ ആക്രമണം. വിമാനം വെടിവച്ചിട്ടത് തങ്ങളല്ലെന്നായിരുന്നു റഷ്യ സ്വീകരിച്ച നിലപാട്.

facebook twitter