എറണാകുളത്ത് ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം; ദിവസങ്ങൾ പഴക്കം

05:25 PM Mar 19, 2026 | വെബ് ടീം

കൊച്ചി: എറണാകുളം കർഷകറോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സൗത്ത് ഓവർബ്രിഡ്ജിനു സമീപമുള്ള ഫാക്ടിന്റെ വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടത്തിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയിരിക്കുന്നത് . 

ഏകദേശം 35ലധികം വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് സമീപം ഒരു നീല കവർ തുറന്നു വച്ചിട്ടുണ്ട്. ഇളം നീല ജീൻസ്‌ ആണ് ധരിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടിട്ടുണ്ട്.

കെട്ടിടത്തിനുള്ളിൽ രാത്രി സമയത്ത്  ഹാൻസ് വില്പനയുടെ ഭാഗമായുള്ള കവറുകളും മറ്റ് അനാശാസ്യ നടപടികൾ നടക്കുന്നതായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.  

More News :