+

ഇന്ത്യ-പാക് സംഘര്‍ഷം യുഎസ് ഇടപെടില്ലെന്ന് വാന്‍സ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യു എസ് ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. അടിസ്ഥാനപരമായി അത് ഞങ്ങളുടെ കാര്യമല്ല എന്നായിരുന്നു വാൻസിന്റെ പ്രതികരണം. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീര്‍ച്ചയായും ആശങ്കയുണ്ട്. പക്ഷേ ഇന്ത്യയെയും പാകിസ്ഥാനെയും നിയന്ത്രിക്കാന്‍ യുഎസിന് കഴിയില്ല. എന്നാല്‍  സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ ഇരുപക്ഷത്തെയും ആയുധം താഴെ വയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും വാന്‍സ് പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇരുരാജ്യങ്ങളെയും അനുനയിപ്പിക്കാന്‍ നോക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

More News :
facebook twitter