മിന്നും ജയത്തിനു പിന്നാലെ വിഡി സതീശൻ എറണാകുളത്ത്, വൻ വരവേൽപ്പ്, ചുമലിലേറ്റി പ്രവർത്തകർ

07:12 PM May 05, 2026 | വെബ് ടീം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര ജയത്തിനു പിന്നാലെ സ്വന്തം തട്ടകമായ എറണാകുളത്ത് എത്തിയ വിഡി സതീശന്  വൻ വരവേൽപ്പ്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സതീശനെ മുദ്രാവാക്യം വിളികളോടെ വരവേറ്റ്   ചുമലിലേറ്റിയാണ്  പ്രവർത്തകർ പുറത്തേക്ക് കൊണ്ടുവന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷനിൽ കാത്ത് നിന്നിരുന്നത്. `മുഖ്യമന്ത്രീ സതീശാ...', എന്ന മുദ്രാവാക്യങ്ങൾ പ്രവർത്തകർ മുഴക്കുകയും ചെയ്തു.

അതേസമയം, സ്വീകരണത്തിനിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


More News :