ആരാധകരെ ഇളക്കി മറിച്ച് വേടന്റെ റാപ്പ് ഷോ; തന്റെ ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകരുതെന്ന് വേടൻ

09:50 AM May 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വിവാദങ്ങള്ക്കിടെ ഇടുക്കിയിൽ ആയിരങ്ങളെ ഇളക്കി മറിച് വേടന്റെ റാപ്പ് ഷോ. വേടന്റെ ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകരുതെന്നു വേടൻ. ഒരാഴ്ക്കാലം നീണ്ടു നിന്ന വിവാദങ്ങൾക്ക് ശേഷമുള്ള വേടൻ്റെ ആദ്യത്തെ സർക്കാർ വേദിയിലെ പരിപാടി ആയിരുന്നു ഇടുക്കിയിലേത്.  തെറ്റ് തിരുത്തി പുതിയ മാറ്റത്തിന് തുടക്കം കുറിച്ചെന്ന സൂചനയോടെയായിരുന്നു വേടൻ്റെ പ്രകടനം.തന്റെ നല്ല കാര്യങ്ങൾ മാത്രം സ്വീകരിക്കാൻ വേടന് ആവശ്യപെട്ടു.


ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് നന്ദി പറയാനും വേടൻ മറന്നില്ല.വിവാദങ്ങൾക്ക് ശേഷമുള്ള വേടൻ്റെ ആദ്യപരിപാടിയാതിനാൽ  വാഴത്തോപ്പ് സ്കൂളിലും പരിസരങ്ങളിലും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു 29 ന് നടത്താൻ നിയച്ഛയോചിരുന്ന പരിപാടിയാണ് സമാപന ദിവസം അരങ്ങേരിയത്.  പരിപാടി തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപ് തന്നെ ആളുകൾ തടിച്ചു കൂടി.  കൺകളിൽ ഏറെയും ചെറുപ്പക്കാർ ആയിരുന്നു.


More News :