+

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; NDA സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ  നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയേയും ചുമതലപ്പെടുത്തിയിരുന്നു.  സെപ്റ്റംബര്‍ ഒന്നിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഈ മാസം 21  ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.


facebook twitter