സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് അതിതീവ്ര മഴ മുന്നറിയിപ്പും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകൾക്ക് ഓറഞ്ച് അലെർട്ടും നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മലയോര - തീരദേശവാസികൾക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
More News :