കൊച്ചിയിൽ ദമ്പതികളെ തീകൊളുത്തി അയല്‍വാസി ജീവനൊടുക്കി

10:23 PM Jul 18, 2025 | വെബ് ടീം

കൊച്ചി പച്ചാളത്ത് ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി. പച്ചാളം സ്വദേശി വില്യമാണ് ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളുടെ മേൽ പെട്രോളൊഴിച്ചശേഷം വില്യം സ്വയം തീ കൊളുത്തുകയായിരുന്നു. ദമ്പതികളായ ക്രിസ്റ്റഫറിനും മേരിക്കുമാണ് പൊള്ളലേറ്റത്.

ഗുരുതരമായി പരുക്കേറ്റ ദമ്പതികൾ ആശുപത്രിയിൽ തുടരുകയാണ്. അതേസമയം, ആക്രമണത്തിന് ശേഷം രക്ഷപെട്ട വില്ല്യമിനെ പിന്നാലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.