+

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ജപ്പാനിലെ ടോക്കിയോയില്‍ നാളെ തുടക്കം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് നാളെ ജപ്പാനിലെ ടോക്കിയോയില്‍ തുടക്കമാകും. വനിതാ താരങ്ങള്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള ആദ്യ ടൂര്‍ണ്ണമെന്റാണിത്. ലോക മീറ്റില്‍ പങ്കെടുക്കുന്ന 95 ശതമാനം വനിതാ അത്‌ലറ്റുകളും ഇതിനോടകം തന്നെ ജനിതക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫ്രാന്‍സ്, നോവേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ മാത്രമാണ് ഇനി പരിശോധന പൂര്‍ത്തിയാക്കാനുള്ളത്. ജപ്പാനിലെത്തിയ ശേഷം ഇവര്‍ പരിശോധന പൂര്‍ത്തിയാക്കും. രാജ്യാന്തര തലങ്ങളില്‍ മത്സരിക്കുന്ന വനിതാ കായിക താരങ്ങള്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഈ മാസം മുതലാണ് പ്രാബല്യത്തില്‍ വന്നത്.

facebook twitter