+

സുഹൃത്തിനോട് ജീവന് ഭീഷണിയെന്ന് ഫോണിലറിയിച്ചു; നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ യുവ സന്യാസി റെയിൽവേ ട്രാക്കിൽ മരിച്ചനിലയില്‍

തൃശ്ശൂര്‍: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുന്നംകുളം  മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകന്‍ ശ്രീബിനെ(37)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സന്യാസം സ്വീകരിച്ച് നേപ്പാളില്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളത്തിലേക്ക് ട്രെയിനില്‍ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേയ്ക്കും കുന്നംകുളം പൊലീസിനും പരാതി നല്‍കി. ഖമ്മത്ത് നിന്നും നാട്ടിലെത്തിച്ച ശ്രീബിന്റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്‌കരിച്ചു.


facebook twitter