ഡല്‍ഹിയില്‍ കനത്ത മഴ; മതില്‍ ഇടിഞ്ഞ് 7 മരണം

04:30 PM Aug 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രാജ്യതലസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികളടക്കം ഏഴ് പേർ ദാരുണമായി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ ഹരിനഗറിലെ ചേരി പ്രദേശത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടം. ചേരിയിലെ കുടിലുകൾക്ക് മുകളിലേക്കാണ് സമീപത്തെ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണത്. ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.

More News :

പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.