കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ, പ്രശാന്തൻ എന്നയാളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസ് നിർമ്മിക്കാൻ ശ്രമം നടന്നതായും ഹർജിയിൽ പറയുന്നു. ശരിയായ രീതിയിൽ അന്വേഷണം നടത്തിയാൽ ഈ വ്യാജ ആരോപണം തെളിയിക്കാൻ സാധിക്കുമെന്നും മഞ്ചുഷയുടെ ഹർജിയിൽ വ്യക്തമാക്കുന്നു.
More News :
അന്വേഷണ പുരോഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും. നേരത്തെ, പ്രത്യേക അന്വേഷണ സംഘം കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭരിക്കുന്ന പാർട്ടിയിലെ അംഗമായ പ്രതിക്കെതിരെ ശരിയായ രീതിയിൽ തെളിവുകൾ ശേഖരിച്ചില്ലെന്നും ഇലക്ട്രോണിക് തെളിവുകളിൽ ക്രമക്കേട് നടന്നതായും ഹർജിയിൽ ആരോപണമുണ്ട്.