കോന്നി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്.45 ജില്ലാ കൗണ്‍സിലും രൂപവല്‍ക്കരിച്ചു. എ. പി ജയന് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയിട്ടുമുണ്ട്.