അഹമ്മദാബാദ് വിമാനാപകടം; സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ റിപ്പോര്‍ട്ട്

11:25 AM Jul 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ് വിമാനാപകടത്തില്‍ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ റിപ്പോര്‍ട്ട്. ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ ആണെന്ന് സംശയിക്കുന്നതായാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലും റോയിട്ടേഴ്‌സും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്നും ലഭിച്ച ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറിന്റെയും ക്യാപ്റ്റന്‍ സുമിത് സബര്‍വാളിന്റെയും സംഭാഷണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് വിമാന കമ്പനിയെ സംരക്ഷിക്കാനാണെന്ന് പൈലറ്റ് അസോഷിയേഷന്‍ ആരോപിച്ചു.