തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്ലെറ്റിൽ വൻ അഗ്നിബാധ. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. അഗ്നിബാധയിൽ കോടികളുടെ നഷ്ടം നേരിട്ടതായാണ് സൂചന.
ഔട്ട്ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽനിന്നെത്തിയ അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂര അടക്കം കെട്ടിടം പൂർണമായും കത്തിയമർന്നു.