വിദേശത്തുനിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് എഫ്‌സിആർഎ നിയമഭേദഗതി തിരിച്ചടിയാകുന്നത്. അല്ലാത്തവർക്ക് ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കൃത്യമായ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ ഇത്തരം നിയമങ്ങൾ നടപ്പിലാക്കൂ എന്ന് ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സഭാ അധികൃതരുമായി നടത്തിയ ചർച്ചകളിൽ അവർ സംതൃപ്തരാണെന്നും ജാവദേക്കർ വ്യക്തമാക്കി.
More News :
കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിനുള്ള സമയമായെന്നും, ജനങ്ങൾ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആർഎ വിവാദം സഭയും സർക്കാരും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സഭാ നേതൃത്വത്തിന്റെ ആശങ്കകൾ പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.