കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

02:55 PM Aug 19, 2025 | വെബ് ടീം

കോട്ടയം: കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയ കൊമ്പനായിരുന്നു.കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്.1977 ഡിസംബറില്‍ കോടനാടില്‍ നിന്നും ലഭിച്ച ആനയാണ്. ഈരാറ്റുപേട്ട ആയ്യപ്പന്റെ നാട്ടാന ചന്തമാണ് ആരാധകരെ സൃഷ്ടിച്ചത്.