ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 75 ലക്ഷത്തോളം വിലവരുന്ന തുണിത്തരങ്ങൾ അൽ അമീനും അമ്മയും നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തു എന്നായിരുന്നു പരാതി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.
തുടർന്നാണ് പരാതിക്കാരൻ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്. കോടതി ജെർസനും ഭാര്യക്കുമെതിരെ കേസ്സ് രെജിസ്റ്റെർ ചെയ്‌ത് അന്വേഷണം നടത്താൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ SHO യ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
More News :