+

ഐ.പി.എൽ : ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഡൽഹിയെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.  ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളും രണ്ട് തോൽവികളുമായി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ ടീം പരാജയപ്പെട്ടിരുന്നു.


 ആറ് മത്സരങ്ങളിൽ അഞ്ച് വിജയവും ഒരു തോൽവിയുമായി ഡൽഹി ക്യാപിറ്റൽസ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടു സ്ഥാനത്തുളള ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്നാണ് ഏവരും  ഉറ്റുനോക്കുന്നത് .





facebook twitter