നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നടപടി

03:04 PM Aug 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാറാണ് അന്വേഷണ സമിതിയുടെ അധ്യക്ഷൻ. മദ്രാസ് ഹൈക്കോടതി ജഡ്ജി മനീന്ദർ മോഹൻ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

More News :

ജസ്റ്റിസ് വർമയ്ക്കെതിരായ ആരോപണങ്ങൾ സമിതി വിശദമായി അന്വേഷിക്കും. ഇതിന് ശേഷമായിരിക്കും ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് കടക്കുക. നേരത്തെ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് വർമയ്ക്കെതിരെ ഇംപീച്ച്മെൻ്റിന് ശുപാർശ നൽകിയിരുന്നു. ഇതിനെതിരെ ജസ്റ്റിസ് വർമ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കർ അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്.