+

പാകിസ്ഥാനെതിരായ പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ

പാകിസ്ഥാനെതിരായ പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജല വിതരണം കുറക്കുന്നതിന് ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാം ഷട്ടര്‍ താഴ്ത്തി. ഹ്രസ്വകാല നടപടിയെന്നാണ് സൂചന. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. പാകിസ്ഥാനുമായിള്ള സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പാകിസ്ഥാന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാക് സമുദ്രകാര്യ മന്ത്രാലയവും ഉത്തരവിറക്കി.

facebook twitter