കൊല്ലം: മയക്കുമരുന്നിനെതിരെയുള്ള റോട്ടറിയുടെ പ്രവർത്തനങ്ങളുടെ മികച്ച ഏകോപനത്തിന് ജിഗീഷ് നാരായണന് റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ പ്രത്യേക ഗവർണറേഴ്‌സ് പുരസ്കാരം. കേരള പൊലീസുമായി ചേര്‍ന്ന് ഉമിനീരില്‍ നിന്നും മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പദ്ധതിക്കാണ് പുരസ്‌കാരം. ലഹരി പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ, വിവിധ ബോധവത്കരണ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം റോട്ടറി ഡിസ്ട്രിക്റ്റ് 3211 നടപ്പാക്കിയിരുന്നു.
ലീല അഷ്ടമുടി റാവിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജിഗീഷ് നാരായണന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുധി ജബ്ബാര്‍ പുരസ്‌കാരം സമ്മാനിച്ചു.
More News :