+

രജിസ്ട്രാറെ നീക്കാൻ ആലോചന, സിൻഡിക്കേറ്റിനെതിരെയും രാജ്ഭവൻ നടപടി വന്നേക്കും; ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: കേരള സർവകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടുന്നത് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നു സൂചന.സിൻഡിക്കേറ്റിനെതിരെ രാജ്‌ഭവൻ നടപടി ആലോചിക്കുന്നതായാണ് റിപ്പോർട്ട്.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരുമാണ് നിയമോപദേശം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. വൈസ് ചാന്‍സലര്‍ ചുമതലയുള്ള ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍.അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ പി ഹരികുമാറിനെയും സസ്‌പെന്റ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശവും ഗവര്‍ണര്‍ നല്‍കും.



More News :
facebook twitter