+

ചുഴലിക്കാറ്റിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി, തെറിച്ചുവീണ മലയാളി പെണ്‍കുട്ടി മരിച്ചു; ദാരുണസംഭവം ഒമാനിൽ

മസ്കറ്റ്: കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി  ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റിൽപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.സലാലയിൽ നിന്നും മടങ്ങിവരവേ കുടുംബത്തോടൊപ്പം സ‍ഞ്ചരിച്ച കാർ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. 


More News :
facebook twitter