2008-ലെ മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ സമ്മതിച്ചു. പാക് സൈന്യത്തിൻ്റെ വിശ്വസ്തനാണെന്നും ഇയാൾ കുറ്റസമ്മതം നടത്തി. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാൻ്റെ ഇന്റര്‍ സർവീസസ് ഇൻ്റലിജൻസ് (ഐ.എസ്.ഐ.) ആണെന്നും, ആക്രമണസമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും റാണ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) മൊഴി നൽകി.