+

കണ്ണൂരില്‍ അടുക്കളയിൽ കയറി രാജവെമ്പാല; കയറിയിരുന്നത് ബെർത്തിന് താഴെ

കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്.വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍ സാജിദ് ആറളം എന്നിവര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.വനത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാല്‍തന്നെ പാമ്പ്, വനത്തില്‍നിന്ന് വീടിനുള്ളിലേക്ക് എത്തിയതാവാമെന്നാണ് സൂചന.




facebook twitter