+

കോഴിക്കോട് നാലാം ക്ലാസുകാരി മരിച്ച സംഭവം; മരണകാരണം മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട് താമരശേരിയില്‍ ഒന്‍പതുവയസുകാരിയുടെ മരണം മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഏത് തരം വൈറസ് ആണെന്ന്  കണ്ടെത്താൻ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു. നിപ സംശയത്തെതുടർന്ന് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു. കുട്ടിയുടെ സഹോദരങ്ങൾക്കും സഹപാഠിക്കും പനിയുള്ളതിനാൽ ഇവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസമാണ്  കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി  സനൂപിൻ്റെ മകൾ അനയ പനി മൂർച്ചിച്ചതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.


facebook twitter