പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പുതൂർ ചെമ്പുവട്ടക്കാവ് ഉന്നതിയിലെ കാളി(60) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
ഞായർ രാവിലെ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടനയ്ക്ക് മുമ്പിൽ പെടുകയായിരുന്നു. കാളിയുടെ ഇരുകാലുകൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വിറക് ശേഖരിക്കാനെത്തിയ മറ്റ് പ്രദേശവാസികളാണ് വിവരം വനം വകുപ്പിൽ അറിയിച്ചത്.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാളിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് തൃശൂര്‍ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്കായി കാളിയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.