+

ചായ കുടിക്കാനെത്തിയവർ തമ്മിൽ തർക്കം, കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

കോട്ടയം:ചായക്കടയില്‍ കത്തിക്കുത്ത്. ചായക്കടയിൽ ചായ കുടിക്കാനെത്തിയ രണ്ട് പേർ തമ്മിൽ തർക്കമുണ്ടാകുകയും 62-കാരനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വലിയകാലായില്‍ പി.ജെ.ബേബിയാണ് കൊല്ലപ്പെട്ടത്. ബേബിയെ കുത്തിക്കൊലപ്പെടുത്തിയ വള്ളിച്ചിറ സ്വദേശി ഫിലിപ്പോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.പ്രതി മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന ചായക്കടയില്‍ രാവിലെ ഇരുവരും ചായ കുടിക്കാനെത്തിയിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.


facebook twitter