മറുനാടൻ മലയാളി ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം

09:14 AM May 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അപകീർത്തികരമായ വാർത്ത നൽകിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം.  തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ആണ് ജാമ്യം അനുവദിച്ചത്. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. 


ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.  മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ്  പൊലീസ് നടപടിയെടുത്തത്.