യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ധാരണയായെന്നും ചര്‍ച്ചയിലെ വിവരങ്ങള്‍ അറിയിച്ചത് യെമന്‍ പണ്ഡിതനാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഗോളതലത്തിലെ പ്രമുഖ വ്യവസായിയായ ജേക്കബ് ചെറുവള്ളിലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.