ഇന്ത്യയ്‌ക്കെതിരായ വ്യാജപ്രചരണങ്ങള്‍ ശക്തമാക്കി പാകിസ്ഥാന്‍ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍

09:34 AM May 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഓപറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരായ വ്യാജപ്രചരണങ്ങള്‍ ശക്തമാക്കി പാകിസ്ഥാന്‍ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍. ഇന്ത്യയിലെ സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയെന്നും ഇന്ത്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രണമം നടത്തിയെന്നും അവകാശപ്പെട്ടുകൊണ്ടുള്ള നിവധി വീഡിയോ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം തെറ്റായ വിവരങ്ങള്‍ക്കെതിരെ ഉടന്‍ തന്നെ പ്രതികരിച്ചു: വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും അവയുടെ വസ്തുത വ്യക്തമാക്കുകയും ചെയ്തുകൊണ്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡിലുകള്‍ പഴയ വീഡിയോകള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക, കൃത്യമായ വിവരങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും പിഐബി അറിയിച്ചു.