+

മണ്ണാർക്കാട് സ്വകാര്യ ബസ് അപകടം; എംപ്ലോയ്മെന്‍റ് ഓഫീസർ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് എംപ്ലോയ്മെന്‍റ് ഓഫീസർ മരിച്ചു. മണ്ണൂർ സ്വദേശിനിയായ പ്രസന്ന കുമാരിയാണ് മരിച്ചത്. മണ്ണാർക്കാട് ബസ് സ്റ്റാൻ‌ഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി അപകടത്തിൽ പെടുകയായിരുന്നു.റോഡ് മുറിച്ച് കടന്നു വരുകയായിരുന്ന പ്രസന്ന കുമാരിയുടെ ദേഹത്ത് ബസിന്‍റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.




facebook twitter