+

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തി പ്രിയങ്ക ഗാന്ധി

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തി പ്രിയങ്ക ഗാന്ധി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കല്പറ്റയിലേക്കുള്ള യാത്രമദ്ധ്യേ ആണ് സംഭവം. കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഉണ്ടായ  കാർ അപകടം കണ്ട് പ്രിയങ്ക ഗാന്ധി എം.പി വാഹന വ്യൂഹം നിർത്തുകയായിരുന്നു. ഉടൻതന്നെ  തന്റെ വാഹനവ്യൂഹത്തിലുള്ള ഡോക്ടറെ വരുത്തി പരിക്കേറ്റവരെ പരിശോധിക്കുകയും ചെയ്തു. തുടർന്ന് അവരെ  ആംബുലൻസിൽ  ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് പുറപ്പെട്ടത്. കൊയിലാണ്ടി സ്വദേശി നൗഷാദും കുടുംബവും സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം നടന്നത്. 

facebook twitter