+

സിനിമകളുടെ നഷ്ടക്കണക്കുകൾ പുറത്ത് വിട്ടതിൽ വിശദീകരണവുമായി നിർമ്മാതാക്കളുടെ സംഘടന

സിനിമകളുടെ നഷ്ടക്കണക്കുകൾ പുറത്ത് വിട്ടതിൽ വിശദീകരണവുമായി നിർമ്മാതാക്കളുടെ സംഘടന. ഭൂരിഭാഗം ചിത്രങ്ങൾക്കും തിയറ്റർ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഒ ടി ടിയിൽ നിന്ന് വരുമാനം ലഭിക്കുന്നത് വളരെ കുറച്ച് ചിത്രങ്ങൾക്കു മാത്രമാണെന്നും പല താരങ്ങളും പ്രതിഫലമായി വാങ്ങുന്ന തുക പോലും തിയറ്റർ ഗ്രോസ് കളക്ഷനായി നിർമ്മാതാവിന് ലഭിക്കുന്നില്ലെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.  


ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരാകേണ്ടവരല്ല നിർമ്മാതാക്കളെന്നും കത്തിൽ പറയുന്നു. നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കാനാണ് കണക്കുകൾ പുറത്തുവിട്ടതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് മാസത്തിലെ നഷ്ടക്കണക്കുകളായിരുന്നു  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരുന്നത്.

facebook twitter