+

RCB അപകടം; റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഐപിഎൽ വിജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിജയാഘോഷം നടത്തിയത് പൊലീസുമായി ആലോചിക്കാതെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. ഇത്തരം കാര്യങ്ങൾ മറച്ചുവെക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടിൽ ടീമിന്റെ മുൻ നായകൻ വിരാട് കോഹ്‌ലിക്കെതിരെയും പരാമർശമുണ്ട്. ആരാധകരെ ക്ഷണിച്ചുകൊണ്ട് കോഹ്‌ലി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തെന്നും ഇത് വലിയ ജനത്തിരക്കിന് കാരണമായെന്നും റിപ്പോർട്ടിൽ.

facebook twitter