കൊളംബോ: പഹൽഗാം ആക്രമണത്തിലെ ഭീകരർ വിമാനത്തിലുണ്ടെന്ന സംശയത്തെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ പരിശോധന. ബന്ദരനായകെ വിമാനത്താവളത്തിലാണ് പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസിൻ്റെ ചെന്നൈ-കൊളംബോ വിമാനത്തിലാണ് പരിശോധന നടത്തുന്നത്. ചെന്നൈ ഏരിയ കൺട്രോൾ സെൻ്ററിൻ്റെ അറിയിപ്പിനെ തുടർന്നാണ് നടപടി.അതീവസുരക്ഷ നിർദേശത്തെ തുടർന്ന് ബന്ദരനായകെ വിമാനത്താവളം പൂർണമായും ലോക്ഡൗണിലാണ്.
ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പോയ വിമാനത്തിലുണ്ടെന്ന വിവരമാണ് അധികൃതർക്ക് ലഭിച്ചത്. വിമാനത്താവളം പൂർണമായും സൈന്യത്തിൻ്റെയും ശ്രീലങ്കൻ പൊലീസിൻ്റെയും നിയന്ത്രണത്തിലാണ്. എന്നാൽ വിമാനത്തിലുള്ളത് ഭീകരർ തന്നെയാണോ, എത്ര പേർ ഉണ്ട് എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ശ്രീലങ്ക നൽകിയിട്ടില്ല.
More News :