ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലും മഴ ശക്തം. 9 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 18 ഇടങ്ങളില്‍ മണ്ണിടിച്ചല്‍ മുന്നറിയിപ്പ് നൽകി. ജൂലൈ 5 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.