ജീവപര്യന്തത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

03:31 PM Aug 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളികളെ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ജീവിതാവസാനം വരെ തടവ് എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത കുറ്റവാളികളെ വിട്ടയക്കാന്‍ ഇളവ് ഉത്തരവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 2002 ല്‍ ഡല്‍ഹി വ്യവസായി നിതീഷ് കട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഖ്‌ദേവ് യാദവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 


More News :