വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിവിധ ഉദ്യോഗാർത്ഥികളിൽ നിന്നായി മൂന്നര കോടിയിൽ അധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. പണം മടക്കി ചോദിച്ചവരോട് സ്ത്രീ പീഡനത്തിന് കേസ് കൊടുക്കുമെന്ന് കാർത്തിക ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.