വിവിധ രാജ്യങ്ങളുമയുള്ള തീരുവ തര്‍ക്കങ്ങള്‍ക്കിടെ ചൈനയോട് നിലപാട് മയപ്പെടുത്തി അമേരിക്ക. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ നടപടി മരവിപ്പിച്ചു. 90 ദിവസത്തേക്ക് പഴയ രീതിയില്‍ തീരുവ തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറയിച്ചു. ഇതോടെ നവംബര്‍ വരെ ചൈനയ്ക്ക് 30 % തീരുവ അടച്ചാല്‍ മതി. യുഎസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ചൈന 10 %വും തീരുവ ചുമത്തും. ഇന്ന് അധിക തീരുവ നിരക്കുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാര്‍ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ചൈന സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.