MSP സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക വാഹനമിടിച്ച സംഭവം; അധ്യാപികയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

09:48 AM Jun 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മലപ്പുറം എംഎസ്പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക വാഹനമിടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. അധ്യാപികയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. നടപടി എംഎസ്പി സ്‌കൂളിലെ അധ്യാപികയായ ബീഗത്തിനെതിരെ. അധ്യാപികയെ മൂന്ന് ദിവസത്തെ ഡ്രൈവിങ് പരിശീലനത്തിന് അയച്ചു.