+

ആക്‌സിയം 4 ദൗത്യസംഘം ഇന്ന് ഭൂമിയിലെത്തും

ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള നാലംഗ ആക്‌സിയം നാല് ദൗത്യസംഘം ഇന്ന് ഭൂമിയില്‍ എത്തും. സഞ്ചാരികളുമായുള്ള ഡ്രാഗണ്‍ പേടകം  ഇന്ത്യന്‍ സമയം വൈകീട്ട് 3 മണിയോടെ കാലിഫോര്‍ണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിലാണ് ഇറങ്ങും. നിലവില്‍ ഭൂമിയെ വലവെച്ച് കൊണ്ടിരിക്കുന്ന പേടകം രണ്ട് മണിയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കും. പ്രേത്യേക ക്വാറന്റീനും ബയോഡോമും അടക്കമുള്ള പതിനാലു ദിവസത്തെ പുനഃരധിവാസത്തിന് ശേഷമായിരിക്കും സംഘാംഗങ്ങള്‍ പുറത്തിറങ്ങുക. ഇന്നലെ വൈകീട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചത്. നിരവധി തവണ മാറ്റിവച്ചതിന് ശേഷം ജൂണ്‍ 25 നായിരുന്നു ആക്സിയം ദൗത്യം കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ സംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള ദൗത്യമാണ് ആക്സിയം നാല്.


More News :
facebook twitter