സ്കൂൾ കാലത്ത് പ്രായപൂർത്തിയാവുംമുമ്പ് പലതവണ ബലാൽസംഗത്തിനിരയാക്കിയെന്ന 23 കാരിയുടെ മൊഴിയിൽ ആറന്മുള പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നാരങ്ങാനം കടമ്മനിട്ട അന്തിയാളൻകാവ് കാഞ്ഞിരത്തോലിൽ വീട്ടിൽ സുമേഷ് സുനിൽ (24) ആണ് പിടിയിലായത്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയം കൂടെ പഠിച്ചിരുന്നയാൾ പലതവണ ബാലാൽസംഗത്തിനിരയാക്കിയെന്നാണ് ഇപ്പോൾ 23 വയസായ യുവതിയുടെ പരാതി. യുവതിയുടെ മൊഴിപ്രകാരം ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവും ഐ ടി നിയമമനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്. ഇൻസ്‌പെക്ടർ വിഎസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തിരുവനന്തപുരത്തു നിന്നാണ് സുമേഷ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.