+

വനിതാ ചെസ് ലോകകപ്പ് ജോതാവിനെ ഇന്നറിയാം

വനിതാ ചെസ് ലോകകപ്പ് ജോതാവിനെ ഇന്നറിയാം. ഇന്ത്യന്‍ താരങ്ങളായ ഗ്രാന്‍ഡ് മാസ്റ്റര്‍ കൊനേരു ഹംപിയും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖും തമ്മിലുള്ള ഫൈനലിലെ രണ്ട് മത്സരവും സമനിലയില്‍ കലാശിച്ചു. ഇന്നാണ് ടൈ ബ്രേക്കര്‍. 15 മിനിറ്റിന്റെ രണ്ട് ഗെയിമുകളാണുണ്ടാവുക. സമനില തുടര്‍ന്നാല്‍ പത്തും ആവശ്യമെങ്കില്‍ അഞ്ചും മിനിറ്റുകളുടെ രണ്ട് ഗെയിമുകള്‍ കൂടി കളിക്കും. മാറ്റമില്ലെങ്കില്‍ വിജയിയെ തെരഞ്ഞെടുക്കുന്നത് വരെ മൂന്ന് മിനിറ്റിന്റെ ഗെയിമുകളാക്കി തുടരും. ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ വനിതാ ലോകകപ്പ് സെമി ഫൈനലിലെത്തുന്നത്.

facebook twitter