പത്തനംതിട്ട അടൂരില്‍ റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനായ 52 കാരനെ പൊലീസ് മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ സ്വദേശി ബാബുവാണ് അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനൂപ് ചന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്നാണ് ആരോപണം.
അടൂര്‍ പള്ളിക്കല്‍ സ്വദേശി വി. ബാബുവിന്റെ പരാതി ഇങ്ങനെയാണ്, നാട്ടില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി സാമ്പത്തിക ഇടപാടില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം മെയ് 27ന് സിഐയുടെ മധ്യസ്ഥതയില്‍ഒത്തുതീര്‍പ്പായി. പിന്നാലെ പരാതികള്‍ ഒന്നുമില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് സിഐ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോയെന്നും ഈ സമയം സ്റ്റേഷനിലേക്ക് വന്ന എസ്‌ഐ അനൂപ് ചന്ദ്രന്‍ ഒരു കാരണവും ഇല്ലാതെ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി.
അസുഖബാധിതനാണെന്നും ഉപദ്രവിക്കരുത് എന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞെങ്കിലും ഭാര്യയെയും എസ്‌ഐ അസഭ്യം പറയുകയും ജാതീയമായിഅധിക്ഷേപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും എസ്‌ഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. സംഭവത്തിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റിയെന്നും മറ്റു പരാതികള്‍ ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും സമീപിക്കുന്നതായി ബാബു പറയുന്നു.
പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അടക്കം റിപ്പോര്‍ട്ട് തേടിയെങ്കിലും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ അട്ടിമറിക്കുകയാണ്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് അപേക്ഷ നല്‍കിയെങ്കിലുംഇതുവരെ ലഭിച്ചില്ലെന്നുംബാബുപറയുന്നു.