കാസർഗോഡ് ഭക്ഷ്യ വിഷബാധയെ തുടർന്ന് 15 ഓളം കുട്ടികൾ ചികിത്സ തേടി. നബിദിന ആഘോഷത്തിൻ്റെ ഭാഗമായ പള്ളിക്കര,പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. പൂച്ചക്കാട് ഇന്നലെ രാത്രി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ബാക്കിയുള്ളവർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി നൽകി. ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. ബേക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.